യെദ്യൂരപ്പ വീണ്ടും ബിജെപിയില്‍ ചേര്‍ന്നു.

single-img
10 January 2014
കര്‍ണാടകയില്‍ യെദ്യൂരപ്പയുടെ പാര്‍ട്ടിയായ കെജിപി ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ ബിജെപി സംസ്ഥാന അധ്യക്ഷനില്‍ നിന്നും യെദ്യൂരപ്പയും ഒപ്പം പോയ നേതാക്കളും വീണ്ടും അംഗത്വം സ്വീകരിച്ചു. പാര്‍ട്ടി വിട്ടുപോയി ഒരു വര്‍ഷത്തിനു ശേഷമാണ് യെദ്യൂരപ്പ ബിജെപിയില്‍ തിരിച്ചെത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ യെദ്യൂരപ്പയുടെ തിരിച്ചുവരവ് വന്‍ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ വൃത്തങ്ങള്‍ കാണുന്നത്.