സര്‍ദാരി അഴിമതിക്കേസില്‍ കോടതിയില്‍ ഹാജരായി

single-img
10 January 2014

02_AsifAliZardariമുന്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഇന്നലെ അഴിമതിവിരുദ്ധകേസ് കൈകാര്യം ചെയ്യുന്ന അക്കൗണ്ടബിലിറ്റി കോടതിയില്‍ ഹാജരായി. പ്രസിഡന്റ് സ്ഥാനം നഷ്ടമായതോടെ സര്‍ദാരിക്കുണ്ടായിരുന്ന നിയമപരിരക്ഷയും അവസാനിച്ച സാഹചര്യത്തിലാണ് അദ്ദേഹം കോടതിയില്‍ ഹാജരായത്. കേസ് വിചാരണ ഈ മാസം 18ലേക്കു നീട്ടിവച്ചുകൊണ്ട് കോടതി ഉത്തരവിട്ടു.

ബേനസീര്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് അവരുടെ വസതിക്കു സമീപം അനധികൃതമായി പോളോ ഗ്രൗണ്ട് നിര്‍മിച്ചു, കോഴപ്പണം വാങ്ങി, കള്ളപ്പണം വെളുപ്പിച്ചു തുടങ്ങി 1990കള്‍ മുതലുള്ള കേസുകളാണ് സര്‍ദാരിയുടെ പേരിലുള്ളത്.