മകരവിളക്ക് :ശബരിമലയില്‍ തീര്‍ത്ഥാടകസുരക്ഷയ്ക്ക് 4000 പോലീസുകാരുണ്ടാകും

single-img
10 January 2014
മകരവിളക്കിന് ശബരിമലയില്‍ തീര്‍ത്ഥാടകസുരക്ഷയ്ക്ക് 4000 പോലീസുകാരുണ്ടാകും. മകരജ്യോതി കാണാന്‍ തിര്‍ത്ഥാടകര്‍ തങ്ങുന്ന സ്ഥലങ്ങള്‍ കണ്ടെത്തി പ്രത്യേക സുരക്ഷ ഒരുക്കും. പുല്‍മേട് ദുരന്തത്തിനുശേഷം ജസ്റ്റിസ് ഹരിഹരന്‍ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം സുരക്ഷയൊരുക്കുന്നുണ്ട്. ഇവിടെയും പരിസരത്തുമായി എ.ഡി.ജി.പി. കെ.പദ്മകുമാറിന്റെ നേതൃത്വത്തില്‍ 1200 പോലീസുകാരുണ്ടാകും. ബി.എസ്.എന്‍.എല്‍. മുഖേന മൊബൈല്‍ കവറേജ് ലഭ്യമാക്കും. പത്തനംതിട്ട, ഇടുക്കി ജില്ലാ കളക്ടര്‍മാര്‍ മറ്റുകാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. പതിനെട്ടാംപടിയിലൂടെ മിനുട്ടില്‍ 70 പേര്‍ കയറിയാല്‍ത്തന്നെ തിരക്ക് നിയന്ത്രിക്കാം. ചിലനേരം 90 ഭക്തര്‍ വരെ പടിചവിട്ടുന്നുണ്ട്. എന്നാല്‍ പ്രായമായവരും കുട്ടികളും കയറുമ്പോള്‍ കണക്ക് വ്യത്യാസപ്പെടാം. ഇവിടമടക്കം പ്രധാന മേഖലകളില്‍ ഏറ്റവും പ്രാപ്തരായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. ഒരാളോടും മോശമായ പെരുമാറ്റം ഉണ്ടാകരുതെന്ന് പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കി. വാഹനക്കുരുക്കില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ കുടുങ്ങാതെ നോക്കും.