കേരളത്തില്‍ ആറ്‌ വനിതാ പോലീസ്‌ സ്‌റ്റേഷനുകള്‍ തുടങ്ങും

single-img
10 January 2014
കേരളത്തില്‍ ആറ്‌ വനിതാ പോലീസ്‌ സ്‌റ്റേഷനുകള്‍ ഉള്‍പ്പെടെ സ്‌ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യം തടയാന്‍ വിപുലമായ പദ്ധതി ഒരുക്കുമെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. സ്‌ത്രീസുരക്ഷ മുന്‍ നിര്‍ത്തിയുള്ള ‘നിര്‍ഭയ കേരള’ പദ്ധതി കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേ ഉദ്‌ഘാടനം ചെയ്യുമെന്നും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രമേശ്‌ ചെന്നിത്തല പറഞ്ഞു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ ഉള്‍പ്പെടെയുള്ള സ്‌റ്റേഷനുകള്‍ സ്‌ത്രീകള്‍ക്ക്‌ മാത്രമുള്ളതായിരിക്കും. സ്‌ത്രീ നേതൃത്വത്തിലുള്ള സ്‌റ്റേഷനുകളായിരിക്കും ഇത്‌. മറ്റ്‌ സംസ്‌ഥാനങ്ങളില്‍ 20 നും 25 നും ഇടയില്‍ ശതമാനം വനിതാ സാന്നിദ്ധ്യമുള്ളപ്പോള്‍ കേരളത്തിലെ പോലീസ്‌ സ്‌റ്റേഷനില്‍ അഞ്ച്‌ ശതമാനം മാത്രമാണ്‌. 1000 ലധികം വനിതാ പോലീസുകാരെ പുതിയതായി നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.