പാമോലിന്‍ കേസില്‍ സര്‍ക്കാര്‍ തോല്‍വിക്ക് കാരണം തിരുവഞ്ചൂര്‍: ടിഎച്ച് മുസ്തഫ

single-img
10 January 2014

th-musthafaപാമോലിന്‍ കേസില്‍ സര്‍ക്കാര്‍ ഹര്‍ജി തള്ളിയത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വീഴ്ച മൂലമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടിഎച്ച് മുസ്തഫ. ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂരിന്റെ അശ്രദ്ധ മൂലമാണ് ഹര്‍ജി തള്ളാന്‍ കാരണമായത്. മനസാക്ഷിയുണ്‌ടെങ്കില്‍ തിരുവഞ്ചൂര്‍ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് മുസ്തഫ ആവശ്യപ്പെട്ടു.

പാമോയില്‍ കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തൃശൂര്‍ വിജിലന്‍സ് കോടതിയാണ് തള്ളിയത്. കേസ് പിന്‍വലിക്കുന്നതിനെതിരേ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും വി.എസ്.സുനില്‍കുമാറും കോടതിയെ സമീപിച്ചിരുന്നു. പാമോയില്‍ കേസ് പൂര്‍ണമായി പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനാണ് കോടതി ഉത്തരവ് തിരിച്ചടിയായത്.