പുതിയ കെപിസിസി പ്രസിഡന്റ് ഉടനെന്ന് ഉമ്മന്‍ ചാണ്ടി

single-img
10 January 2014

Oommen chandy-9പുതിയ കെപിസിസി പ്രസിഡന്റിനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡല്‍ഹിയില്‍ നിന്നും മടങ്ങിയെത്തിയ മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഇക്കാര്യം പറഞ്ഞത്. വിഷയത്തില്‍ താന്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് എന്നിവരുമായി ചര്‍ച്ച നടത്തി. സിഎംപിയിലെ പിളര്‍പ്പിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.