കോന്നി താലൂക്ക് ഉദ്ഘാടന ദിവസമായ ജനുവരി 13 നു നാലു പഞ്ചായത്തുകളില് എല്.ഡി.എഫ് ഹര്ത്താല്

single-img
10 January 2014

Konnyപത്തനംതിട്ട:- പുതുതായി അനുവദിച്ച കോന്നി താലൂക്കിനെ എല്‍.ഡി.എഫ് കോന്നി നിയോജക മണ്ഡലം കമ്മിറ്റി സ്വാഗതം ചെയ്തു. സാധാരണ ഗതിയില്‍ താലൂക്കുകളും വില്ലേജുകളും അനുവ്ദിക്കുമ്പോള്‍ ആ താലൂക്കില്‍ ഉള്‍പ്പെടുത്തുന്ന വില്ലേജുകളെ സംബന്ധിച്ച് ജനപ്രതിനിധികളുടെയും രാഷ്ട്രീയ പ്രതിനിധികളുടെയും യോഗം വിളിക്കാറുണ്ട്. എന്നാല്‍ അത്തരത്തില്‍ ഒരു യോഗം കോന്നി താലൂക്ക് രൂപീകരിക്കുമ്പോള്‍ വിളിച്ചു ചേര്‍ക്കാന്‍ കോന്നി എം.എല്‍.എ യും റവന്യൂ മന്ത്രിയുമായ അടൂര്‍ പ്രകാശ് തയ്യാറായിട്ടില്ല. പുതുതായി രൂപീകരിച്ച കോന്നി താലൂക്കില്‍ ഉള്‍പ്പെടുന്ന വള്ളിക്കോട്,മൈലപ്ര എന്നീ വില്ലേജുകള്‍ നിലവില്‍ പത്തനംതിട്ട ആസ്ഥാനമായ കോഴഞ്ചേരി താലൂക്കില്‍ ഉള്‍പ്പെടുന്നതാണ്‍ . വള്ളിക്കോട് നിവാസികള്‍ക്ക് 4 മുതല്‍ 10 കി.മി വരെ സഞ്ചരിച്ചാല്‍ നിലവിലുള്ള താലൂക്ക് ആസ്ഥാനത്ത് എത്തിച്ചേരാം. പുതുതായി വരുന്ന കോന്നി താലൂക്കിലുള്ള്പ്പെടുത്തിയാല്‍ 10 മുതല്‍ 25 കി.മി വരെ സഞ്ചരിച്ചാല്‍ മാത്രമേ താലൂക്ക് ആസ്ഥാനത്ത് എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ. മാത്രവുമല്ല യാത്ര സൌകര്യവും കുറവാണ്‍. മൈലപ്രയിലെ ജനങ്ങള്‍ക്ക് നിലവില്‍ നടന്നു തന്നെ താലൂക്ക് ആസ്ഥാനത്ത് എത്താന്‍ പറ്റിയ സ്ഥിതിയാണ്‍ ഉള്ളത്. താലൂക്ക് ആസ്ഥാനമായ പത്തനംതിട്ടയില്‍ തന്നെയാണ്‍ സബ് രജിസ്ട്രാര്‍ ഓഫീസ്,സര്‍വ്വേ റീ സര്‍വ്വേ ഓഫീസുകള്‍,കള്‍ക്റ്ററേറ്റ് ഉള്‍പ്പെടയുള്ള ഓഫീസുകള്‍ സ്ഥിതിചെയ്യുന്നത്. റാന്നി താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ചിറ്റാറ്,സീതത്തോട് വില്ലേജിലെ ജനങ്ങള്‍ക്കും കോന്നിയില്‍ എത്തിചേരാന്‍ യാത്രാ സൌകര്യം പരിമിതമാണ്‍. കോഴഞ്ചേരി താലൂക്കില്‍ വള്ളിക്കോട്,മൈലപ്ര വില്ലേജുകളെയും, റാന്നി താലൂക്കില്‍ ചിറ്റാര്‍ സീതത്തോട് വില്ലേജുകളെയും നിലനിര്‍ത്തണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് കോന്നി താലൂക്കിന്റ് ഉദ്ഘാടന ദിവസമായ ജനുവരി 13 നു വള്ളിക്കോട്,മൈലപ്ര,ചിറ്റാര്‍,സീതത്തോട് പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് നേത്രത്വത്തില്‍ ഹര്‍ത്താല്‍ ആചരിക്കുന്നതായിരിക്കുമെന്ന് എല്‍.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി കണ്‍ വീനര്‍  കെ.പി ഉദയഭാനു അറിയിച്ചു. പത്രസമ്മേളനത്തില്‍ എല്‍.ഡി.എഫ് മൈലപ്ര കണ്‍ വീനര്‍ സലീം പി ചാക്കോ, വള്ളിക്കോട് കണ്‍ വീനര്‍ പി എസ് ക്രിഷ്ണ്‍കുമാര്‍,ഡി വൈ എഫ് ഐ ഏരിയ സെക്രട്ടറി സംഗേഷ് ജി നായര്‍ എന്നിവര്‍ പങ്കെടുത്തു. ശബരിമല തീര്‍ത്ഥാടകരെയും, മെഡിക്കല്‍ ഷോപ്പുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.