തന്റെ വോട്ട് നരേന്ദ്രമോഡിക്ക്: കിരണ്‍ ബേദി

single-img
10 January 2014

37330-a-still-image-of-kiran-bedi.jpgനരേന്ദ്രമോഡിക്ക് പിന്തുണ പ്രഖ്യാപിച്ച് കിരണ്‍ ബേദി രംഗത്ത്. തന്റെ വോട്ട് നരേന്ദ്രമോഡിക്കാണെന്ന് കിരണ്‍ ബേദി പ്രഖ്യാപിച്ചു. ഹസാരെയുടെ അഴിമതി വിരുദ്ധ സേനയിലെ പ്രമുഖ നേതാവായ കിരണ്‍ ബേദി ട്വിറ്ററിലൂടെയാണ് മോഡിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് ശരിയായ സ്ഥിരതയുള്ള ഭരണം വരണമെന്നാണ് ആഗ്രഹം. വ്യക്തിയെന്ന നിലയില്‍ തന്റെ വോട്ട് മോഡിക്കുതന്നെയാണെന്ന് കിരണ്‍ ബേദി ട്വിറ്ററില്‍ കുറിച്ചു. അഴിമതി രഹിത ഇന്ത്യ ആഗ്രഹിക്കുന്ന ആര്‍ക്കും കോണ്‍ഗ്രസിന് വോട്ട് ചെയ്യാനാവില്ലെന്നും അവര്‍ ട്വീറ്റ് ചെയ്യുന്നു.