മാവോവാദി വേട്ടയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 25 കോടി രൂപ

single-img
10 January 2014
ഒരുവര്‍ഷത്തിനുള്ളില്‍ മാവോവാദി വേട്ടയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 25 കോടി രൂപ. കോടികള്‍ ചെലവഴിച്ചെങ്കിലും മാവോവാദികളെ സംബന്ധിച്ച പ്രധാന വിവരങ്ങള്‍ ശേഖരിക്കാനോ, ആരെയെങ്കിലും അറസ്റ്റ് ചെയ്യാനോ സംസ്ഥാന പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.കേരളത്തില്‍ ആറു ജില്ലകളിലാണ് മാവോവാദികളുടെ സാന്നിധ്യം പോലീസ് സ്ഥിരീകരിച്ചിട്ടുള്ളത്.സംസ്ഥാനത്തെ 31 പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് മാവോവാദികളെ കണ്ടെത്തിയതായി സ്ഥിരീകരണമുള്ളത്. എന്നാല്‍ ആരൊക്കെ, എവിടെയെല്ലാം, എത്രമാത്രംപേര്‍, പ്രധാന നേതാക്കന്‍മാര്‍ ആരെല്ലാം, ഇവരുടെ കേരളത്തിലെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം, എന്തെല്ലാം ഉപകരണങ്ങള്‍ കൈവശമുണ്ട് തുടങ്ങിയ അടിസ്ഥാന കാര്യങ്ങളിലൊന്നും കൃത്യത കൈവരുത്താന്‍ കേരളാ പോലീസിനിതുവരെ കഴിഞ്ഞിട്ടില്ല.സര്‍ക്കാര്‍ ചെലവഴിച്ച 25 കോടിയില്‍ എാറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് നിലമ്പൂരും വയനാടുമാണ്. ആറര കോടിയോളം രൂപ തണ്ടര്‍ബോള്‍ട്ട് എന്ന പ്രത്യേക സേനയ്ക്ക് ആയുധം വാങ്ങാനാണ് ചെലവഴിച്ചത്. സേനയ്ക്കാവശ്യമായ വാഹനങ്ങള്‍ വാങ്ങാന്‍ നാലരക്കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്.