സുപ്രീകോടതി ജഡ്ജിക്കെതിരെ ലൈഗീകാരോപണം; നിയമ വിദ്യാര്‍ഥി ചീഫ് ജസ്റ്റിസിന് പരാതി നല്‍കി

single-img
10 January 2014

India Supreme Courtജസ്റ്റിസ് ഗാംഗുലിക്ക് പിന്നാലെ സുപ്രീകോടതിയിലെ മറ്റൊരു ജഡ്ജിക്കെതിരെയും ലൈഗീകാരോപണം. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി പീഡിപ്പിച്ചതായി കോല്‍ക്കത്തയിലെ നിയമവിദ്യാര്‍ഥിയാണ് പരാതി നല്‍കിയിരിക്കുന്നത്. ജഡ്ജിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി ചീഫ് ജസ്റ്റിസ് സദാശിവന് പരാതി നല്‍കി. സുപ്രീംകോടതി ജഡ്ജിയായിരിക്കെയാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.

എന്നാല്‍ സംഭവത്തില്‍ നടപടിയെടുക്കേണ്‌ടെന്നാണ് സുപ്രീംകോടതിയുടെ തീരുമാനം. ജസ്റ്റിസ് ഗാംഗുലിക്കെതിരായ ആരോപണം ഉയര്‍ന്നവേളയില്‍ സുപ്രീംകോടതി ഫുള്‍ബഞ്ച് ചേര്‍ന്ന് വിരമിച്ച ജഡ്ജിമാര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കേണ്ടതില്ലെന്നും ഇത് പ്രോത്സാഹിപ്പിക്കേണ്‌ടെന്നും തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുക്കേണ്‌ടെന്ന നിലപാട് സുപ്രീംകോടതി സ്വീകരിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് നടപടി എടുത്തില്ലെങ്കില്‍ പോലീസില്‍ പരാതി നല്‍കാനാണ് പെണ്‍കുട്ടിയുടെ തീരുമാനം.