ജയവര്‍ധനയ്ക്കു സെഞ്ചുറി: ലങ്ക മികച്ച സ്‌കോറിലേക്ക്

single-img
10 January 2014

mahela-jayawardeneപാക്കിസ്ഥാന്‍-ശ്രീലങ്ക രണ്ടാം ടെസ്റ്റില്‍ ശ്രീലങ്ക മികച്ച സ്‌കോറിലേക്ക്. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ശ്രീലങ്ക നാലു വിക്കറ്റ് നഷ്ടത്തില്‍ 318 എന്ന നിലയിലാണ്. മഹേല ജയവര്‍ധന (106), ഏയ്ഞ്ചലോ മാത്യൂസ് (42) എന്നിവരാണ് ക്രീസില്‍. ആദ്യ ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 165 റണ്‍സിനു പുറത്തായിരുന്നു. ഫോമിലില്ലാതെ വലയുകയായിരുന്ന മുന്‍ നായകന്‍ ജയവര്‍ധനയുടെ സെഞ്ചുറിയാണ് രണ്ടാം ദിനത്തെ പ്രത്യേകത. ഏയ്ഞ്ചലോ മാത്യൂസിനൊപ്പംനിന്ന് ജയവര്‍ധന ലങ്കയെ മുന്നോട്ട് നയിച്ചു. ജയവര്‍ധനയുടേത് തന്റെ 32-ാം സെഞ്ചുറിയാണ്. 2012 ഏപ്രിലിനു ശേഷം നേടുന്ന ആദ്യ ശതകമാണ്. ഒരു വിക്കറ്റിന് 57 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ലങ്ക ഒരു ഘട്ടത്തില്‍ മൂന്നു വിക്കറ്റിന് 88 എന്ന നിലയിലെത്തി. എന്നാല്‍ നാലാം വിക്കറ്റില്‍ കുശാല്‍ സില്‍വയും മഹേല ജയവര്‍ധനയും ചേര്‍ന്ന് 139 റണ്‍സ് സ്ഥാപിച്ചു.