നരകം തണുത്തു വിറയ്ക്കുന്നു

single-img
10 January 2014

hellധ്രുവ സ്‌ഫോടനത്തിന്റെ അനന്തരഫലമായി നരകം തണുത്തു വിറയ്ക്കുകയാണ്. അമേരിക്കയിലെ മിഷിഗണ്‍ സംസ്ഥാനത്തെ ഹെല്‍ (നരകം) എന്ന പട്ടണവും മഞ്ഞിലുറഞ്ഞു. അറുന്നൂറു പേര്‍ താമസിക്കുന്ന ഇവിടുത്തെ താപനില മൈനസ് 20 ഡിഗ്രി സെല്‍ഷ്യസിലെത്തിയിരിക്കുകയാണ്.

ഈ നഗരത്തിനു ഹെല്‍ എന്ന പേര് വീഴാന്‍ രണ്ടു കാരണങ്ങള്‍ ചൂണ്ടിക്കാട്ടപ്പെടുന്നത്. പണ്ട് നഗരം സ്ഥാപിച്ചയാളോട് ഈ നഗരത്തിന് എന്തുപേരാണിട്ടിരിക്കുന്നതെന്നു ചോദിച്ചപ്പോള്‍ എന്തു നരകമെന്നു വേണമെങ്കിലും വളിക്കാം എന്ന മറുപടിയാണത്രേ കിട്ടിയത്. അതിനെ തുടര്‍ന്നാണ് ഈ പട്ടണത്തിനെ ആ പേരില്‍ വിളിച്ചു തുടങ്ങിയതെന്ന് പറയപ്പെടുന്നു. ആദ്യകാലത്ത് ഇവിടെ അനുഭവപ്പെട്ടിരുന്ന കൊതുകുകടി അടക്കം നേരിടേണ്ടിവന്ന വിഷമങ്ങളാണ് ഈ പേരിനടിസ്ഥാനമെന്നും പറയപ്പെടുന്നുണ്ട്.

ിതിനിടെ അമേരിക്കയില്‍ ദിവസങ്ങളായി തുടരുന്ന അതിശൈത്യത്തിനു ശമനം കണ്ടുതുടങ്ങി. ശൈത്യംമൂലം അഞ്ഞൂറു കോടി ഡോളറിന്റെ നഷ്ടം ഉണ്ടായെന്നു വിശകലന വിദഗ്ധര്‍ കണക്കാക്കുന്നു.

ജനസംഖ്യയുടെ മൂന്നില്‍ രണ്ടുവരുന്ന ഇരുപതു കോടി പേര്‍ ദുരിതത്തിലായി. ആറു സംസ്ഥാനങ്ങളിലായി 23 പേര്‍ക്കു ജീവഹാനി നേരിട്ടു. താപനില മൈനസ് 37 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നതിനാല്‍ പുറത്തിറങ്ങാന്‍ ജനങ്ങള്‍ക്കു മടിയാണ്.

അമേരിക്ക- കാനഡ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന നയാഗ്ര വെള്ളച്ചാട്ടം കാണാന്‍, തണുപ്പിനെ വകവയ്ക്കാതെയെത്തിയ വിനോദസഞ്ചാരികള്‍ക്ക് ലഭിച്ചത് അപ്രതീക്ഷിത കാള് ചയായിരുന്നു. ഹിമപാളികള്‍ തൂങ്ങിയാടുന്നതും നിപതിക്കുന്നതും കാണാനായെന്നു വിനോദ സഞ്ചാരികള്‍ പറഞ്ഞു.