സുരക്ഷാഭീതി മുന്‍ നിര്‍ത്തി ഇന്റര്‍നെറ്റ്‌ ഭീമന്‍മാരായ ഗൂഗിളുമായുള്ള ബന്ധം റദ്ദാക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനം.

single-img
10 January 2014
സുരക്ഷാഭീതി മുന്‍ നിര്‍ത്തി ഇന്റര്‍നെറ്റ്‌ ഭീമന്‍മാരായ ഗൂഗിളുമായുള്ള ബന്ധം റദ്ദാക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനം. പ്രധാന പാര്‍ട്ടികള്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആശങ്ക ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ്‌ തീരുമാനം.ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ വോട്ടര്‍മാര്‍ക്കുള്ള സൗകര്യം ഒരുക്കുന്ന കാര്യത്തില്‍ ഇലക്ഷന്‍ കമ്മീഷനോട്‌ സഹകരിക്കാന്‍ ഗൂഗിള്‍ മുന്നോട്ട്‌ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ വി എസ്‌ സമ്പത്ത്‌, കമ്മീഷണര്‍മാരായ എച്ച്‌ എസ്‌ ബ്രഹ്‌മ, എസ്‌.എന്‍എ സെയ്‌ദി എന്നിവരുമായി വ്യാഴാഴ്‌ച നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ പദ്ധതിയുമായി മുന്നോട്ട്‌ പോകേണ്ടെന്ന്‌ തീരുമാനം എടുക്കുകയായിരുന്നു. മികച്ച തെരഞ്ഞെടുപ്പ്‌ ലക്ഷ്യമാക്കി കമ്മീഷന്‍ മുന്നോട്ട്‌ വെയ്‌ക്കുന്ന നിര്‍ദേശങ്ങളും പ്രവര്‍ത്തനങ്ങളും ജനങ്ങളില്‍ എത്തിക്കാനായി ഒരു സംവിധാനം ഗൂഗിള്‍ നേരത്തേ തെരഞ്ഞെടുപ്പ്‌ കമ്മീഷനു മുമ്പാകെ വെച്ചിരുന്നു. ഇക്കാര്യത്തില്‍ നോണ്‍ ഡിസ്‌ക്ളോഷര്‍ കരാരും ഗൂഗിളുമായി കമ്മീഷന്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ രേഖകള്‍ ഗൂഗിളിന്‌ കൈമാറേണ്ട എന്ന നിലപാടിലാണ്‌ കമ്മീഷന്‍ ഇപ്പോള്‍.