സരിതയുടെ സാരി കണ്ടുകെട്ടേണ്ടെയെന്ന് കോടതി

single-img
10 January 2014

Kerala High Courtസരിത ഉപയോഗിക്കുന്ന സാരി 13 ലക്ഷം രൂപയുടെയെന്നാണ് പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സരിതയുടെ സാരി കണ്ടുകെട്ടേണ്ടതല്ലേയെന്ന് ഹൈക്കോടതി. തട്ടിപ്പ് പണം ഉപയോഗിച്ചല്ലേ സരിത സാരി വാങ്ങിയത്. എങ്കില്‍ ഇത് കണ്ടുകെട്ടി കോടതിയില്‍ ഹാജരാക്കേണ്ടതല്ലെയെന്നും കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു. പ്രതികള്‍ക്ക് ആഡംബര സൗകര്യങ്ങള്‍ നല്‍കേണ്ടതുണ്‌ടോയെന്നും കോടതി ചോദിച്ചു. എന്നാല്‍ കോടതിയുടെ പരിഗണനാ വിഷയമല്ലാത്തതിനാല്‍ മറുപടി നല്‍കാനാവില്ലെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാട്.