ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ചൂല് കോടതി കേറുന്നു

single-img
10 January 2014
ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ചൂല് കോടതിയിൽ .ചൂല്  ചിഹ്നം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണന്ന്കാണിച്ച് ഉത്തര്‍പ്രദേശിലെ നൈതിക് പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ അലഹാബാദ് ഹൈക്കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസയച്ചു. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടിക്കും തിരഞ്ഞെടുപ്പു കമ്മീഷനുമാണ് നോട്ടീസയച്ചത്.ചൂല്‍ തിരഞ്ഞടുപ്പ്ചിഹ്നമായി തങ്ങള്‍ക്ക് നേരത്തേ അനുവദിച്ചതാണെന്ന് നൈതിക് പാര്‍ട്ടി ഹര്‍ജിയില്‍ പറയുന്നു. 2012-ലെ യു.പി. നിയമസഭാതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഈ ചിഹ്നത്തിലാണ് മത്സരിച്ചത്. അടുത്ത പൊതുതിരഞ്ഞെടുപ്പിലും ഇതേ ചിഹ്നത്തില്‍ മത്സരിക്കാനാണ് തീരുമാനം. അതിനിടെ മറ്റൊരു പാര്‍ട്ടിക്ക് ചൂല്‍ അനുവദിച്ചത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു. ഹര്‍ജിയില്‍ നാലാഴ്ചയ്ക്കു ശേഷം ഹൈക്കോടതി വാദം കേള്‍ക്കും.