രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് പ്രതിരോധ മന്ത്രിയും കരസേനാ മേധാവിയും കൊല്‍ക്കത്തയില്‍

single-img
10 January 2014

ak_antony_defencetech.inരണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രതിരോധ മന്ത്രി എ.കെ.ആന്റണിയും കരസേനാ മേധാവി ജനറല്‍ ബിക്രം സിംഗും കൊല്‍ക്കത്തയിലെത്തി. പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയില്‍ ഈസ്റ്റേണ്‍ കമാന്‍ഡ് ആസ്ഥാനത്ത് സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ സൈനികര്‍ക്ക് ആന്റണി നിര്‍ദേശം നല്‍കി. അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ മേഖലയില്‍ സുരക്ഷാ സന്നാഹങ്ങള്‍ വികസിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് വിലയിരുത്താനാണ് പ്രതിരോധ മന്ത്രിയുടെയും സൈനിക ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. വടക്ക്-കിഴക്കന്‍ പ്രശ്‌നബാധിത പ്രദേശങ്ങളിലെ സൈനിക നീക്കങ്ങളും യോഗം വിലയിരുത്തി. ബോഡോ തീവ്രവാദികളുയര്‍ത്തുന്ന പ്രശ്‌നങ്ങളും ചര്‍ച്ചയായി.