എയര്‍ഹോസ്റ്റസ് അടക്കം അഞ്ചു പേര്‍ ജോലി തട്ടിപ്പിന് അറസ്റ്റില്‍

single-img
10 January 2014

Airഡല്‍ഹി, മുംബൈ എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പിനു ശ്രമിച്ചതിനു എയര്‍ഹോസ്റ്റസ് അടക്കം അഞ്ചു പേര്‍ അറസ്റ്റില്‍. എയര്‍ ഇന്ത്യയില്‍ എയര്‍ഹോസ്റ്റസായ കര്‍ണാടക സ്വദേശിനി അശോകില്ലത്തില്‍ കലൈവാണി (28), എറണാകുളം മണവാളന്‍ വീട്ടില്‍ ഫ്രെഡ് പോള്‍ (24), തിരുവമ്പാടി അമ്പലമണ്ണ തെക്കേകര അനൂപ് ജോസഫ് (30), കൊല്ലം ശാസ്താംകുളം അര്‍ച്ചനയില്‍ അനൂപ് (23), കാരപ്പറമ്പ് കൈലാസത്തില്‍ സുരേഷ്‌കുമാര്‍ (42) എന്നിവരെയാണു നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

അരയിടത്ത് പാലത്തിനു സമീപത്തുള്ള ഒരു കെട്ടിടത്തില്‍ ബുധനാഴ്ച വൈകിട്ട് 5.30നാണ് ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യുവിനു ക്ഷണിച്ചത്. ഡല്‍ഹി, മുംബൈ എയര്‍പോര്‍ട്ടിലേക്കു ഗ്രൗണ്ട് സ്റ്റാഫ് തസ്തികകളിലേക്ക് ആളെ എടുക്കുന്നുവെന്നു പറഞ്ഞായിരുന്നു ഇവരുടെ തട്ടിപ്പ്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്‌ളൈസ് ഓണ്‍ ഏവിയേഷന്റെ ഫ്രാഞ്ചൈസി ഉണെ്ടന്ന് അവകാശപ്പെട്ടാണ് ഇവര്‍ ഇന്റര്‍വ്യു നടത്തിയത്. രണ്ടംഘട്ടമെന്ന നിലയില്‍ എഴുത്തുപരീക്ഷയ്ക്കു തെരഞ്ഞെടുക്കപ്പെട്ടവരോടു പണം ആവശ്യപ്പെട്ടു. ഇതില്‍ സംശയം തോന്നിയ ഉദ്യോഗാര്‍ഥികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.