കണക്കുകൂട്ടലുകള്‍ തെറ്റുന്നു; ശബരിമലയില്‍ വന്‍ തിരക്ക്

single-img
9 January 2014

sabarimala_death2എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് ശബരിമലയിലേക്ക് വന്‍ തീര്‍ഥാടകപ്രവാഹം. 17 മണിക്കൂറിലധികം ക്യൂവില്‍നിന്നിട്ടുപോലും അയ്യപ്പ ദര്‍ശനം അസാധ്യമായിരിക്കുകയാണ്. സന്നിധാനത്തെ യു ടേണിലെ തിരക്ക് നിയന്ത്രിക്കുന്നതിനിടെ അസിസ്റ്റന്റ് പോലീസ് കണ്‍ട്രോളര്‍ക്കും ഒരു സബ് ഇന്‍സ്‌പെക്ടര്‍ക്കും പരിക്കുപറ്റി. ഇന്‍സ്‌പെക്ടറുടെ വലതു കൈയാണ് ഒടിഞ്ഞത്.

സന്നിധാനത്ത് സേവനത്തിനായി എത്തിയ മലപ്പുറം പാണ്ടിക്കാട് റാപ്പിഡ് റെസ്‌പോണ്‍സ് ആന്‍ഡ് റെസ്‌ക്യു ഫോഴ്‌സിലെ സബ് ഇന്‍സ്‌പെക്ടറായ രാജന്റെ (51) കൈയാണ് ഒടിഞ്ഞത്. പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. കൂടെയുണ്ടായിരുന്ന അസിസ്റ്റന്റ് പോലീസ് കണ്‍ട്രോളര്‍ എന്‍. വിജയകുമാറിനും പരിക്കുപറ്റി.

17 മണിക്കൂറിലധികം ക്യൂ നില്‍ക്കുന്ന തീര്‍ഥാടകരും പോലീസുമായി പലപ്പോഴും ഉന്തും തള്ളും ഉണ്ടാകാറുണ്ട്. വെള്ളവും ഭക്ഷണവും കിട്ടാതെ മണിക്കൂറുകളോളമാണ് തീര്‍ഥാടകര്‍ ക്യൂ നില്‍ക്കുന്നത്. ഇന്നലെ രാത്രി മുതല്‍ പമ്പാ മണല്‍പ്പുറത്ത് തീര്‍ഥാടകരെ വടംകെട്ടി തടഞ്ഞിരിക്കുകയാണ്. വടത്തിനു പുറത്തേക്കിറങ്ങുന്നവരെ പോലീസ് ചൂരലുകൊണ്ടു അടിച്ചാണ് കയറ്റുന്നത്. ഇതാണ് ഉന്തിനും തള്ളിനും കാരണം. പമ്പാ-സന്നിധാനം പാതയിലെ മരക്കൂട്ടം, യു ടേണ്‍, ജ്യോതിനഗര്‍ എന്നിവിടങ്ങളിലാണ് പലപ്പോഴും ഏറ്റുമുട്ടല്‍ നടക്കുന്നത്.