രാഹുല്‍ ഗാന്ധിക്ക് ഇമേജുണ്ടാക്കാന്‍ പിആര്‍ ഏജന്‍സിയുടെ സഹായം വേണ്‌ടെന്ന് കോണ്‍ഗ്രസ്

single-img
9 January 2014

rahul_gandhiരാഹുല്‍ ഗാന്ധിയുടെ ഇമേജ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി നന്നാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ജാപ്പനീസ് അഡ്വര്‍ട്ടൈസിംഗ് കമ്പനിയുമായി കരാറുണ്ടാക്കിയെന്ന വാര്‍ത്ത കോണ്‍ഗ്രസ് നിഷേധിച്ചു. പിആര്‍ ഏജന്‍സിയെ വച്ച് പ്രതിച്ഛായ മെച്ചപ്പെടുത്തേണ്ട കാര്യം വൈസ് പാര്‍ട്ടി പ്രസിഡന്റിനില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

കോണ്‍ഗ്രസ് മുന്‍പോട്ടു വെക്കുന്ന ആശയങ്ങളുടെയും കോടിക്കണക്കിന് സാധാരണ ജനങ്ങളുടെ പിന്തുണയുടെയും പിന്‍ബലത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ഒരു ഏജന്‍സിയുടെയും സഹായം ആവശ്യമില്ലെന്നും പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജ്‌വാല വ്യക്തമാക്കി.

കോണ്‍ഗ്രസ് കമ്യൂണിക്കേഷന്‍ വിഭാഗം ചെയര്‍മാന്‍ അജയ് മാക്കനും ഏജന്‍സിയുടെ സഹായം തേടിയെന്ന വാര്‍ത്തകള്‍ നിഷേധിച്ചു. പിആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 500 കോടി ചെലവിട്ടെന്ന ആരോപണവും വാസ്തവവിരുദ്ധമാണെന്ന് മാക്കന്‍ പറഞ്ഞു.