ഈജിപ്തില്‍ മുഹമ്മദ് മുര്‍സിയുടെ വിചാരണ നീട്ടിവച്ചു

single-img
9 January 2014

Murziമുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്കെതിരേയുള്ള കേസ് വിചാരണ ഫെബ്രുവരി ഒന്നിലേക്കു നീട്ടിവച്ചു. അലക്‌സാണ്ഡ്രിയയിലെ ജയിലില്‍ കഴിയുന്ന മുര്‍സിയെ ഇന്നലെ കയ്‌റോയിലെ കോടതിയില്‍ എത്തിക്കാനായി ഹെലികോപ്റ്റര്‍ അയച്ചെങ്കിലും മൂടല്‍മഞ്ഞുകാരണം യാത്ര റദ്ദാക്കിയതായി അധികൃതര്‍ വിശദീകരിച്ചു.

2012 ഡിസംബറില്‍ തന്റെ കൊട്ടാരത്തിനുവെളിയില്‍ പ്രകടനം നടത്തിയവരെ ആക്രമിക്കാന്‍ എതിരാളികള്‍ക്ക് പ്രേരണ നല്‍കിയെന്നാണു മുര്‍സിയുടെ പേരിലുള്ള കുറ്റം. മുര്‍സിക്കു പുറമേ 14 ബ്രദര്‍ഹുഡുകാരും പ്രതികളാണ്. ആക്രമണത്തില്‍ പത്തു പ്രക്ഷോഭകര്‍ക്കു ജീവഹാനി നേരിടുകയുണ്ടായി.