മാര്ത്തോമ്മാ യുവജനസഖ്യം കേന്ദ്ര കലാമേള അടൂരില്

single-img
9 January 2014

MARTHOMMA YOUTH MOVEMENTപത്തനംതിട്ട:- മാര്‍ത്തോമ്മാ യുവജനസഖ്യം കേന്ദ്രകലാമേള ജനുവരി 10,11 തീയതികളില്‍ അടൂര്‍ മാര്‍ത്തോമ്മാ യൂത്ത് സെന്ററില്‍ നടക്കും. ജനുവരി 10 നു നാലു മണിക്ക് കണ്ണങ്കോട് മാര്‍ത്തോമ്മാ പള്ളിയില്‍ നിന്ന് അടൂര്‍ യൂത്ത് സെന്ററിലേക്ക് ആരംഭിക്കുന്ന ഘോഷയാത്ര അടൂര്‍ ഡി.വൈ.എസ്.പി ശ്രീ എസ്. അനില്‍ ദാസ് ഫളാഗ് ഓഫ് ചെയ്യും. കേരളത്തിനകത്തും പുറത്തുമുള്ള ഭദ്രാസനങ്ങളില്‍ നിന്നായി ആയിരത്തിലധികം യുവജനങ്ങള്‍ ഘോഷയാത്രയില്‍ അണിനിരക്കും. വിവിധ ഭദ്രാസനങ്ങള്‍ അവതരിപ്പിക്കുന്ന നിശ്ചല ദ്രശ്യങ്ങള്‍ , നാടന്‍ കലാരൂപങ്ങള്‍ എന്നിവ ഘോഷയാത്രയ്ക്ക് കൊഴുപ്പേകും.  വൈകിട്ട് 6 നു യുവജന സഖ്യം പ്രസിഡന്റ് അഭിവന്ദ്യ ജോസഫ് മാര്‍ ബര്ന്നബാസ് എപ്പിസ്കോപ്പ കലാമേള ഉദ്ഘാടനം ചെയ്യും. സംഗീത ലോകത്തെ അഭിനവ പ്രതിഭയായ ശ്രീമതി ചന്ദ്രലേഖ മുഖ്യാ‍തിഥിയായിരിക്കും. തുടര്‍ന്ന് 7 വേദികളിലായി മത്സരങ്ങള്‍ നടക്കും . വിവിധ ഭദ്രാസനങ്ങളില്‍ നിന്ന് ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ 500 ലധികം പ്രതിഭകള്‍ 30 ഇനങ്ങളിലായി മത്സരിക്കും. 11 നു വൈകിട്ട് 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ വച്ച് വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കേറ്റും സമ്മാനിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.