മാവോവാദികളുടെ ശക്തികേന്ദ്രങ്ങളിൽ അടിസ്ഥാനവികസനം ഉറപ്പുവരുത്തും: മമത ബാനര്‍ജി.

single-img
9 January 2014
മാവോവാദികളുടെ ശക്തികേന്ദ്രമായിരുന്ന ജംഗല്‍മഹല്‍ മേഖലയില്‍ അടിസ്ഥാനവികസനം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആരോഗ്യം, ഗതാഗതം, യുവാക്കള്‍ക്ക് തൊഴില്‍, അടിസ്ഥാന സൗകര്യവികസനം എന്നിവ ഉറപ്പാക്കുമെന്ന് അവര്‍ പറഞ്ഞു.കായികവകുപ്പുമായിചേര്‍ന്ന് പശ്ചിമ മിഡ്‌നാപുരില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് മമത വികസനവാഗ്ദാനം ആവര്‍ത്തിച്ചത്.രണ്ടുവര്‍ഷം മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും തൃണമൂലിന്റെ വാഗ്ദാനങ്ങളില്‍ ഇവ ഉള്‍പ്പെട്ടിരുന്നു. 2004-ല്‍ ഇടതു ഭരണകാലത്ത് പട്ടിണിമരണം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചിമ മിഡ്‌നാപുരിലെ അമ്ലസോള്‍ ഗ്രാമം മമത സന്ദര്‍ശിച്ചു. പത്തുവര്‍ഷത്തിന് ശേഷം ആദ്യമായാണ് സംസ്ഥാന മുഖ്യമന്ത്രി ഇവിടെയെത്തുന്നത്