ആധാര്‍ ബന്ധിപ്പിച്ചുള്ള പാചകവാതക സബ്‌സിഡി വിതരണം അപ്രായോഗികം: പ്രഫ. കെ.വി. തോമസ്

single-img
9 January 2014

KV Thomas - 5ആധാര്‍ കാര്‍ഡ് ബാങ്കുമായി ബന്ധിപ്പിച്ചുള്ള പാചകവാതക സബ്‌സിഡി വിതരണം അപ്രായോഗികമാണെന്നു കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഫ. കെ.വി. തോമസ്.

ഉപഭോക്താക്കള്‍ക്ക് ഏതു തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ചും സിലിണ്ടറുകള്‍ വാങ്ങാനുള്ള സംവിധാനം ഉണ്ടാകണമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്ര പെട്രോളിയം മന്ത്രി എം. വീരപ്പ മൊയ്‌ലി എന്നിവര്‍ക്കു നല്‍കിയ നിവേദനത്തില്‍ കെ.വി. തോമസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേന്ദ്ര പ്രതിരോധ മന്ത്രി എ. കെ. ആന്റണി എന്നിവര്‍ക്കും ഇക്കാര്യത്തില്‍ നിവേദനം നല്‍കിയിട്ടുണ്ട്.