ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഡല്‍ഹിക്ക്

single-img
9 January 2014

ramesh-c&Oommen-Cകെപിസിസി പ്രസിഡന്റ്, നിയമസഭാ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഡല്‍ഹിക്കു പുറപ്പെട്ടു. ആഭ്യന്തര മന്ത്രി സ്ഥാനത്തു നിന്നു വനം വകുപ്പിലേക്കു മാറ്റം ലഭിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മന്ത്രി കെ.സി. ജോസഫും ഡല്‍ഹിക്കു പോയിട്ടുണ്ട്. കെപിസിസി പ്രസിഡന്റുസ്ഥാന ത്തേക്കു ജി. കാര്‍ത്തികേയന്‍ വന്നാല്‍, സ്പീക്കര്‍ സ്ഥാനം തങ്ങള്‍ക്കു വേണമെന്ന കര്‍ശന നിലപാടിലാണ് എ ഗ്രൂപ്പ്. നിര്‍ണായക വകുപ്പുകളെല്ലാം നഷ്ടമായതും എ ഗ്രൂപ്പ് നേതാക്കള്‍ ഉന്നയിക്കും.