കൊച്ചി മെട്രോയ്ക്ക് വായ്പ:ഫ്രഞ്ച് സംഘം ഇന്നെത്തും

single-img
9 January 2014

കൊച്ചി മെട്രോയ്ക്ക് വായ്പയനുവദിക്കുന്നതുമായി ബന്ധപ്പെട്ട അവസാനവട്ട ചര്‍ച്ചകള്‍ക്കായി ഫ്രഞ്ച് സംഘം ഇന്നെത്തും .ഫിബ്രവരിയില്‍ കരാര്‍ ഒപ്പ് വയ്ക്കുന്നതിന് മുന്നോടിയാണ് സന്ദര്‍ശനം. 1500 കോടി രൂപയുടെ വായ്പ കൊച്ചി മെട്രോയ്ക്ക് അനുവദിക്കാന്‍ ഫ്രഞ്ച് വികസന ഏജന്‍സിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായിരുന്നു. വായ്പാ നിബന്ധനകളാണ് വ്യാഴം, വെള്ളി ദിവസങ്ങളിലായി കൊച്ചിയില്‍ നടക്കുന്ന യോഗത്തില്‍ ചര്‍ച്ചയാവുക. 20 വര്‍ഷമാണ് തിരിച്ചടവ് കാലയളവായി ഫ്രഞ്ച് വികസന ഏജന്‍സി നിര്‍ദേശിച്ചിരിക്കുന്നത്. ഇത് 25 വര്‍ഷമാക്കണമെന്ന ആവശ്യം കൊച്ചി മെട്രോ അധികൃതര്‍ ഉന്നയിച്ചേക്കും. തിരിച്ചടവ് ആവശ്യമില്ലാത്ത കാലയളവ് അഞ്ചുവര്‍ഷമെന്നത് ഏഴ് വര്‍ഷമാക്കികിട്ടാനും ശ്രമമുണ്ടാകും. 1. 9 ശതമാനമാണ് വായ്പയുടെ പലിശനിരക്ക്. കൊച്ചി മെട്രോയ്ക്ക് 5537 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ് കണക്കാക്കുന്നത്. സ്വകാര്യ ഏജന്‍സികളില്‍നിന്ന് 2170 കോടി രൂപയാണ് സമാഹരിക്കുക. ഫ്രഞ്ച് വികസന ഏജന്‍സിക്ക് പുറമേ കനറാബാങ്കും 1170 കോടി രൂപ വായ്പയനുവദിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. മെട്രോയുടെ ഭൂമിയേറ്റെടുക്കലിനും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുമുള്‍പ്പെടെ ഇതുവരെ 400 കോടിയോളം രൂപയാണ് ചെലവായിരിക്കുന്നത്.