വിന്‍ഡീസിനു കൂറ്റന്‍ ജയം

single-img
9 January 2014

gali630ന്യൂസിലന്‍ഡിനെതിരേയുള്ള അഞ്ചാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനു 203 റണ്‍സിന്റെ കൂറ്റന്‍ ജയം. ഇതോടെ അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പര 2-2 സമനിലയായി. ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ന്യൂസിലന്‍ഡിന്റെ രണ്ടാമത്തെ ഏറ്റവും വലിയ തോല്‍വിക്കാണ് ഹാമില്‍ട്ടണ്‍ സാക്ഷ്യം വഹിച്ചത്. ക്രിക് എഡ്വേര്‍ഡ്‌സ് (123) ഡ്വെയ്ന്‍ ബ്രാവോ (106) എന്നിവരുടെ സെഞ്ചുറി പ്രകടനമാണ് വിന്‍ഡീസ് ജയത്തിനു കാരണമായത്. ബ്രാവോയാണ് കളിയിലെ കേമന്‍. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നാലു വിക്കറ്റ് നഷ്ടമാക്കി 363 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ കിവീസിന്റെ പോരാട്ടം 160 റണ്‍സില്‍ അവസാനിച്ചു.