തെലുങ്കാന സംസ്ഥാന രൂപീകരിച്ചതിന്റെ നന്ദി സൂചകമായി സോണിയാ ഗാന്ധിയുടെ പേരിൽ അമ്പലം പണിയുന്നു

single-img
9 January 2014
തെലുങ്കാന സംസ്ഥാന രൂപീകരിച്ചതിന്റെ നന്ദി സൂചകമായി സോണിയാ ഗാന്ധിയുടെ പേരിൽ അമ്പലം പണിയുന്നു. ആന്ധ്രാപ്രദേശിൽ നിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാവ് ശങ്കർറാവുവാണ് സോണിയാ ഗാന്ധിയുടെ പേരിൽ അമ്പലം പണിയാനൊരുങ്ങുന്നത്. അമ്പലം  നിർമ്മിക്കുന്നതിനു മുന്പുള്ള ആദ്യപടിയായി സോണിയാഗാന്ധിയെ ദേവിയാക്കി കൊണ്ടുള്ള പ്രതിമയും റാവു തയ്യാറാക്കിയിരിക്കുകയാണ്. 500 കിലോ വെങ്കലത്തിൽ തയ്യാറാക്കിയിട്ടുള്ള പ്രതിമയുടെ ശിൽപ്പി ദേശീയ അവാർഡ് ജേതാവാണെന്നാണ് സൂചന. സോണിയയുടെ പ്രതിമ നിൽക്കുന്ന പ്രദേശം ഇനിമുതൽ സോണിയാ ശാന്തിവനം എന്നറിയപ്പെടുമെന്നും താമസിയാതെ തന്നെ അമ്പലത്തിന്റെ  പണി ആരംഭിക്കുമെന്നും റാവു സൂചിപ്പിച്ചു.തെലുങ്കാനയ്ക്ക് മേലുള്ള സീമാന്ധ്രയുടെ കടന്നു കയറ്റം അവസാനിപ്പിച്ചതിന് എല്ലാവരും സോണിയാ ഗാന്ധിയുടെ അമ്പലത്തിൽ വന്ന് ദിവസവും നന്ദി പറയണമെന്നും റാവു കൂട്ടിച്ചേർത്തു .ബംഗളുരു-ഹൈദരാബാദ് ദേശീയപാതയിലാണ് സോണിയയുടെ പ്രതിമ സ്ഥിതി ചെയ്യുന്ന ശാന്തിവനം.