വിനയന്റെ സിനിമയ്ക്ക് നേരെ കല്ലേറ്; കാമറാമാന് പരിക്കേറ്റു

single-img
8 January 2014

PIC 3_0സംവിധായകന്‍ വിനയന്റെ സിനിമാ ഷൂട്ടിംഗിനിടയിലുണ്ടായ കല്ലേറില്‍ കാമറാമാന് പരിക്കേറ്റു. എറണാകുളം സ്വദേശി മുരുകനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 8.45 ഓടെ ചേര്‍ത്തല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുന്‍വശമായിരുന്നു സംഭവം.

വിനയന്റെ പുതിയ ത്രിഡി ചിത്രമായ ലിറ്റില്‍ സൂപ്പര്‍മാന്റെ ഷൂട്ടിംഗിനുവേണ്ടി ചേര്‍ത്തല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുന്‍വശം വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ബ്ലോക്ക് ചെയ്തിരുന്നു. യൂണിറ്റ് ബസിനുമുകളില്‍ കാമറാമാന്‍ സീന്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ബസ് സ്റ്റാന്‍ഡിനുള്ളില്‍ നിന്നും രണ്ടുമൂന്നു തവണ കല്ലേറുണ്ടായി. അതില്‍ ഒരുകല്ല് തലയില്‍ പതിച്ചാണ് കാമാറാമാന്‍ മുരുകന് പരിക്കേറ്റത്. ബോധം കെട്ടുവീണ ഇയാളെ ചേര്‍ത്തലയിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തിനുപിന്നില്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഒരു ഡ്രൈവറാണെന്നു പറയുന്നു. മദ്യപിച്ച ഇയാളെ സിനിമായൂണിറ്റുകാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു.