കിണറ്റില്‍ വീണ പുലിയ മയക്കുവെടി വെച്ച് രക്ഷപെടുത്തി

single-img
8 January 2014
വടകരയില്‍ കിണറ്റില്‍ വീണ പുലിയ മയക്കുവെടി വെച്ച് രക്ഷപെടുത്തി  .സുല്‍ത്താന്‍ബത്തേരിയില്‍ നിന്നെത്തിയ മയക്കുവെടി വിദഗ്ധരാണ് പുലിയെ പുറത്തെടുക്കാന്‍ സഹായിച്ചത്.തീരദേശ ഗ്രാമമായ മാടാക്കരക്ക് സമീപമുള്ള സുനാമി കോളനിയിലെ കിണറ്റിലാണ് ബുധനാഴ്ച്ച രാവിലെ പുലിയെ കിണറ്റില്‍ വീണ് നിലയില്‍ കണ്ടത്. ഇതേ  തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ പുറത്തെടുക്കാനായത്. തിരദേശ ഗ്രാമമായ ഇവിടെ പുലി എത്തിയതെങ്ങനെയെന്ന് പറയാന്‍ ഇതുവരെ ഉദ്യോഗസ്ഥര്‍ക്കാര്‍ക്കും കഴിഞ്ഞിട്ടില്ല. ഈ പ്രദേശത്ത് മുമ്പ് പുലിശല്ല്യമുണ്ടായിട്ടുമില്ല.പുറത്തെടുത്ത പുലിയെ വിദഗ്ധ പരിശോധനയ്ക്കായി സമീപത്തെ മൃഗാശുപത്രിയിലേക്ക് മാറ്റി.