ധ്രുവസ്‌ഫോടനം ഏഷ്യാതീരത്തേക്ക്; ജയിലുചാടിയ കുറ്റവാളി തണുപ്പില്‍ നിന്നും രക്ഷപ്പെടാന്‍ ജയിലില്‍ തിരിച്ചെത്തി

single-img
8 January 2014

Jail Escapeഅമേരിക്കയെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടിരിക്കുന്ന ധ്രുവ സ്‌ഫോടനമെന്ന ഈ പ്രതിഭാസം ഏഷ്യന്‍മേഖലയിലേക്ക് നീങ്ങുന്നു. സൈബീരിയന്‍തീരത്ത് തണുത്ത വായുപ്രവാഹം തുടങ്ങിയതായി യു.എസ്. കാലാവസ്ഥാവിഭാഗം അറിയിച്ചു. ഇതോടെ സൈബീരിയയിലെ താപനില മൈനസ്33 ഡിഗ്രി സെല്‍ഷ്യസ് ആയി താണു. മധ്യ ഏഷ്യന്‍രാജ്യങ്ങളായ കസാഖിസ്താനിലും മംഗോളിയയിലും കൊടുംതണുപ്പ് വ്യാപിച്ചിട്ടുണ്ട്.

ഇതിനിടെ അമേരിക്കയിലെ കെന്റക്കിയില്‍ ജയില്‍ ചാടിയ തടവുപുള്ളി തണുപ്പ് സഹിക്കാനാകാതെ ജയിലില്‍ തിരിച്ചെത്തിയത് പുതിയ സംഭവമായി. മൊണ്ടനയില്‍ താപനില 50 നും താഴെയെത്തി. ഡിട്രോയിറ്റിനും ഷിക്കാഗോയ്ക്കും മധ്യേ റെയില്‍വേ പാളത്തില്‍ മഞ്ഞുമൂടി ട്രെയിന്‍ഗതാഗതം നിലച്ചു. ഓട്ടത്തിനിടയില്‍ പെട്ടെന്ന് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിയതോടെ 500 ഓളം പേര്‍ ഇവിടെ ഒരു ട്രെയിനില്‍ കുടുങ്ങിപ്പോയി. ഇല്ലിനോയിയിലും ഒക്കലഹോമയിലും ഗവര്‍ണര്‍മാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 2500 ഫ്‌ളൈറ്റുകള്‍ റദ്ദാക്കി. 3400 വിമാനങ്ങള്‍ അനിശ്ചിതമായി വൈകി.
അറ്റ്‌ലാന്റയില്‍ 44 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണ് അനുഭവപ്പെട്ടത്. സ്‌കൂളുകളും, ബിസിനസ്സ് സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞുകിടക്കുകയാണ്. ട്രെയിനുകള്‍ ഓട്ടം നിര്‍ത്തി. എബാരാസ്, മിനിസോട്ട എന്നിവടങ്ങളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. കാനഡയുടെ പലഭാഗങ്ങളിലും വൈദ്യുതിയും മുടങ്ങി.