താനേയ്ക്ക് സമീപം ട്രെയിന് തീപിടിച്ച് ഒമ്പതു പേര്‍ മരിച്ചു

single-img
8 January 2014

Bandraതാനെയ്ക്കു സമീപം ധനു റോഡ് സ്റ്റേഷനില്‍ ബാന്ദ്ര ഡെറാഡൂണ്‍ എക്‌സ്പ്രസ് ട്രെയിനിന്റെ മൂന്ന് ബോഗികള്‍ക്ക് തീപിടിച്ച് ഒമ്പതു പേര്‍ വെന്തു മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ രണ്‌ടേ കാലോടെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഒരു സ്ത്രീയും നാല് പുരുഷന്‍മാരുമുള്‍പ്പെടുന്നു.

ട്രെയിനിന്റെ സ്ലീപ്പര്‍ മകാച്ചുകളായ എസ് 2, എസ് 3, എസ് 4 കോച്ചുകള്‍ക്കാണ് തീപിടിച്ചത്. അപകടകാരണംഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്നാണ് നിഗമനം. ഒരു ബോഗിയിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് മറ്റു ബോഗികളിലേക്ക് അതിവേഗം തീ പടരുകയായിരുന്നു. ഉറങ്ങിക്കിടന്ന യാത്രക്കാര്‍ക്കുമേല്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു.

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീ പടരുന്നത് കണ്ട ലെവല്‍ ക്രോസിലെ കാവല്‍ക്കാരന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ട്രെയിന്‍ നിര്‍ത്തിയത്. കാവല്‍ക്കാരന്റെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ അപകടമാണ് ഒഴിവായതെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.