ദേശിയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിന്റെ മുന്നേറ്റം; നാലു സ്വര്‍ണ്ണം

single-img
8 January 2014

Highകേരളത്തിന്റെ ചുണക്കുട്ടികള്‍ ദേശിയ സ്‌കൂള്‍ കായികമേളയുടെ ആദ്യദിനം ഗംഭീരമാക്കി. നാലു സ്വര്‍ണവും രണ്ടു വെള്ളിയും രണ്ടു വെങ്കലവുമാണ് ആദ്യദിനത്തില്‍ കേരളം വാരിക്കൂട്ടിയത്. 28 പോയിന്റുമായി കേരളമാണ് മുന്നില്‍.

ഒരു ദേശീയ റിക്കാര്‍ഡിനു കൂടി ഇന്നത്തെ ദിനം സാക്ഷ്യംവഹിച്ചു. ജൂണിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ സ്വര്‍ണം നേടിയ എന്‍.പി സംഗീതയാണ് ദേശീയറിക്കാര്‍ഡ് സ്വന്തമാക്കിയത്. 1.66 മീറ്ററാണ് സംഗീത ചാടിക്കടന്നത്. ഇതേയിനത്തില്‍ മത്സരിച്ച ഡൈബി സെബാസ്റ്റ്യന് വെങ്കലം ലഭിച്ചു.

സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ മലപ്പുറം തവനൂര്‍ സ്‌കൂളിലെ സുഹൈല്‍ സ്വര്‍ണം നേടി. കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ കെ.ജെ ജോഫിനാണ് വെള്ളി.