സഞ്ജു സാംസണ്‍ കോടിപതി ക്ലബിലേക്ക്; പ്രതിഫലം നാല് കോടി

single-img
8 January 2014

Sanjuഇന്ത്യന്‍ പ്രിമീയര്‍ ലീഗ് ക്രിക്കറ്റില്‍ കോടിപതി താരങ്ങളുടെ പട്ടികയില്‍ കേരളത്തിന്റെ സ്വന്തം സഞ്ജു വി.സാംസണും. ഏപ്രിലില്‍ തുടങ്ങുന്ന സീസണില്‍ നാല് കോടി രൂപയ്ക്കാണ് സഞ്ജു രാജസ്ഥാന് വേണ്ടി ഇറങ്ങുക. കഴിഞ്ഞ സീസണില്‍ 10 ലക്ഷം മാത്രമായിരുന്നു സഞ്ജുവിന്റെ പ്രതിഫലമെന്നതും ഓര്‍ക്കുക.

ദേശീയ ടീമില്‍ കളിക്കാത്ത താരങ്ങളെ ലേലത്തില്‍ വയ്ക്കാതെ നിലനിര്‍ത്തണമെങ്കില്‍ നാല് കോടി രൂപ പ്രതിഫലം നല്‍കണമെന്നാണ് ഐപിഎല്‍ ചട്ടം. സഞ്ജുവിനെ വിട്ടുകൊടുക്കാന്‍ രാജസ്ഥാന് താത്പര്യമില്ല. എ്‌നാല്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ മാത്രം കളിച്ചിട്ടുള്ള താരമാണ് സഞ്ജു. കഴിഞ്ഞ സീസണിലെ സെമിഫൈനലിസ്റ്റുകളായ രാജസ്ഥാന് വേണ്ടി മിന്നുന്ന പ്രകടനമാണ് സഞ്ജു പുറത്തെടുത്തതാണ് കാരണം.