കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കു ടി.എന്‍. പ്രതാപന്റെ കോണ്‍ഗ്രസ് വിപ്പ്

single-img
8 January 2014

prathapan1ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ വിപ്പ് അംഗീകരിക്കില്ലെന്നു ഉറപ്പിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കു കോണ്‍ഗ്രസ് നിയമസഭാകക്ഷി ചീഫ് വിപ്പ് ടി.എന്‍. പ്രതാപന്‍ വിപ്പ് നല്‍കി. ഗവര്‍ണറുടെ നന്ദിപ്രമേയ ചര്‍ച്ചയെ അനുകൂലിച്ച് വോട്ടു ചെയ്യുന്നതിനാണു കോണ്‍ഗ്രസ് പ്രത്യേക വിപ്പ് നല്‍കിയത്. പി.സി. ജോര്‍ജിന്റെ വിപ്പ് അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. നേരത്തേ നടന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ ചീഫ് വിപ്പ് സ്ഥാനത്തു പി.സി. ജോര്‍ജിനെ നീക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും കോണ്‍ഗ്രസ് അംഗങ്ങള്‍ക്കു ടി.എന്‍. പ്രതാപന്‍ പ്രത്യേക വിപ്പു നല്‍കിയിരുന്നു.