പശ്ചിമബംഗാളിലെ കൂട്ടമാനഭംഗം: ഇരയുടെ കുടുംബം രാഷ്ട്രപതിയെ കണ്ടു

single-img
8 January 2014

pranab_05_vidപശ്ചിമബംഗാളില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പതിനാറുകാരിയുടെ കുടുംബം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ടു. കുറ്റക്കാരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സന്ദര്‍ശനം. സിപിഐം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും ഇരയുടെ കുടുംബത്തോടൊപ്പം രാഷ്ട്രപതി ഭവനിലെത്തിയിരുന്നു. കുറ്റക്കാര്‍ക്കു വധശിക്ഷ നല്‍കണമെന്നു രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം പുറത്തിറങ്ങിയ പെണ്‍കുട്ടിയുടെ പിതാവ് മാധ്യമങ്ങളോടു പറഞ്ഞു. പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു വേണ്ട പിന്തുണ നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നു വൃന്ദ കാരാട്ട് കുറ്റപ്പെടുത്തി.