കെഎസ്ആര്‍ടിസിക്ക് വീണ്ടും സർക്കാർ സഹായം

single-img
8 January 2014

നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് പോകുന്ന  കെഎസ്ആര്‍ടിസിക്ക് വീണ്ടും  സർക്കാർ സഹായം . കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ 40 കോടി രൂപ അനുവദിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. വായ്പയായാണ് തുക അനുവദിച്ചത്. കെഎസ്ആര്‍ടിസിക്ക് ഈ തുക പെന്‍ഷന്‍ നല്‍കാന്‍ ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിക്ക് ആശ്വാസകരമാണ് ഇപ്പോൾ വന്ന  സര്‍ക്കാര്‍ തീരുമാനം.  കൂടാതെ നിയമാനുസൃതമായി മണല്‍വാരലിന് അനുമതി നല്‍കാനും യോഗം തീരുമാനിച്ചു.