ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റ് വേണം: കേരള കോണ്‍ഗ്രസ്

single-img
8 January 2014

28VBG_MANI_276816eവരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തെ കൂടാതെ ഇടുക്കി സീറ്റുകൂടി ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് എം തീരുമാനിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഈ തീരുമാനം. കേരള കോണ്‍ഗ്രസ് -എമ്മുമായി ലയിക്കുന്നതിനു മുമ്പ് പിജെ ജോസഫ് വിഭാഗം മത്സരിച്ചിരുന്ന ഇടുക്കി സീറ്റ് പാര്‍ട്ടിക്കു ന്നാണ് വേണമെന്നാണ്  ആവശ്യമുയര്‍ന്നരിക്കുന്നത്. ഇതിനായി കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എം മാണിയേയും പി.ജെ ജോസഫിനെയും യോഗം ചുമലപ്പെടുത്തി. രണ്ടു സീറ്റ് വേണമെന്ന ആവശ്യം കേരള കോണ്‍ഗ്രസ് ഇന്നുതന്നെ ഉന്നയിക്കുമെന്നാണ് സൂചന.

അതേസമയം ചീഫ് വിപ്പ് പി.സി ജോര്‍ജ് യുഡിഎഫ് അംഗങ്ങള്‍ക്ക് വിപ്പു നല്കാനും പാര്‍ട്ടി യോഗത്തില്‍ തീരുമാനമായി. എന്നാല്‍ പി.സി. ജോര്‍ജ് വിപ്പു നല്കിയാല്‍ അതു കീറിക്കളയുമെന്ന് കെ. മുരളീധരന്‍ നേരത്തെ അറിയിച്ചിരുന്നു.