അഴഗിരിക്കു കരുണാനിധിയുടെ ശക്തമായ താക്കീത്

single-img
8 January 2014

karunanidhisonsgridstoryവിജയ്കാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ഡിഎംഡികെയുമായി ഡിഎംകെ സഖ്യമുണ്ടാക്കുന്നതിനെതിരേ രംഗത്തുവന്ന എം.കെ. അഴഗിരിക്കു പിതാവും ഡിഎംകെ തലവനുമായ എം. കരുണാനിധിയുടെ താക്കീത്. പാര്‍ട്ടി തീരുമാനത്തിനെതിരേ പ്രവര്‍ത്തിച്ചാല്‍ അച്ചടക്കനടപടിയുണ്ടാകുമെന്നു കരുണാനിധി വ്യക്തമാക്കി.

ഡിഎംകെ- ഡിഎംഡികെ സഖ്യത്തിനെതിരേയും വിജയകാന്തിനെതിരേയും തമിഴ്ചാനലില്‍ നടത്തിയ അഭിമുഖത്തില്‍ അഴഗിരി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കരുണാനിധിയുടെ മൂത്തമകനായ അഴഗിരി മധുര കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിക്കുന്നത്. ഇളയ സഹോദരനും കരുണാനിധിയുടെ പിന്തുടര്‍ച്ചക്കാരനുമായ സ്റ്റാലിനുമായി കടുത്ത അഭിപ്രായവ്യത്യാസത്തിലാണ് അഴഗിരി. കരുണാനിധിയല്ലാതെ മറ്റാരെയും നേതാവായി അംഗീകരിക്കില്ലെന്ന നിലപാടിലാണ് അഴഗിരി.