ലൈംഗിക ആരോപണം:താന്‍ തകര്‍ന്നുപോയെന്ന് ജസ്റ്റിസ് എ കെ ഗാംഗുലി.

single-img
8 January 2014
ലൈംഗിക ആരോപണം കേട്ടപ്പോള്‍ താന്‍ തകര്‍ന്നുപോയെന്ന് ജസ്റ്റിസ് എ കെ ഗാംഗുലി. സുപ്രീംകോടതിയുടെ ഇടപെടല്‍ നീതിപൂര്‍വകമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാനം രാജിവെച്ചത് കുറ്റസമ്മതമല്ലെന്നും ജസ്റ്റിസ് എ കെ ഗാംഗുലി പറഞ്ഞു. തന്റെ വിദ്യാര്‍ത്ഥിയായിരുന്ന ഒരാളെ നിയമപരമായി നേരിടാന്‍ ഉദ്ദേശിക്കുന്നില്ല. അതിലും ഭേദം ജയിലില്‍ പോകുന്നതാണ്. യുവ അഭിഭാഷകക്ക് നല്ലത് മാത്രം വരണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും യുവ അഭിഭാഷകക്കെതിരെ അപകീര്‍ത്തി കേസ് കൊടുക്കുമോ എന്ന ചോദ്യത്തിന് ഗാംഗുലി പ്രതികരിച്ചു. ബംഗാളിലെ തന്റെ സാന്നിദ്ധ്യം മമത ബാനര്‍ജി ഇഷ്ടപ്പെട്ടിരുന്നില്ല എന്നും  മമതയേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും വിമര്‍ശിച്ചതിന്റെ പ്രതികാരം തീര്‍ക്കാനാണ് തന്നെ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് മമത ആവശ്യപ്പെട്ടതെന്നും ഗാംഗുലി പറഞ്ഞു.ജസ്റ്റിസ് എ കെ ഗാംഗുലിയുടെ പശ്ചിമബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജി കഴിഞ്ഞ ദിവസം ബംഗാള്‍ ഗവര്‍ണര്‍ എം കെ നാരായണന്‍ അംഗീകരിച്ചിരുന്നു. തിങ്കളാഴ്ചയാണ് ഗാംഗുലി രാജിക്കത്ത് ഗവര്‍ണര്‍ക്ക് നല്‍കിയത്.