മുന്‍ മിസ് വെനസ്വേല കൊല്ലപ്പെട്ടു

single-img
8 January 2014

അക്രമികളുടെ വെടിയേറ്റ് മുന്‍ മിസ് വെനസ്വേല മോണിക്ക സ്‌പെയര്‍ മരിച്ചു.മോണിക്കയ്ക്കൊപ്പം മുന്‍ ഭര്‍ത്താവും കൂടെയുണ്ടായിരുന്നയാളും അക്രമിയുടെ വെടിയേറ്റുമരിച്ചു. അഞ്ച് വയസ്സുള്ള മകള്‍ മായാ ചെറിയ പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലാണ്.

മോണിക്ക സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടശേഷമാണു മോഷണത്തിനായി അക്രമികൾ വെടിയുതിർത്തതെന്ന് പോലീസ് പറഞ്ഞു.2004 ലാണ് മോണിക്ക സ്‌പെയര്‍ മിസ് വെനിസ്വേല പട്ടം ചൂടിയത്.അഭിനയ രംഗത്തും മോണിക്ക സജീവമായിരുന്നു