കുറ്റംചുമത്തല്‍: ദേവയാനി കോടതിയോടു കൂടുതല്‍ സമയം ആവശ്യപ്പെട്ടു

single-img
8 January 2014

Devayaniഅമേരിക്കയില്‍ അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്രപ്രതിനിധി ദേവയാനി വിസാ നിയമം ലംഘിച്ച കേസില്‍ കുറ്റംചുമത്തുന്നത് ഒരുമാസത്തേക്കു തടയണമെന്നാവശ്യപ്പെട്ട് ഖോബ്രഗാഡെ യുഎസ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

ദേവയാനിക്കെതിരേ വീസാ നിയമ ലംഘനത്തിനു ജനുവരി 13 വരെ കുറ്റം ചുമത്തരുതെന്നു കോടതി നേരത്തെ വിധിച്ചിരുന്നു. എന്നാല്‍, ഈ ചെറിയ സമയം ഇരുവിഭാഗത്തും കൂടുതല്‍ സമ്മര്‍ദം ഉളവാക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് ദേവയാനി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. അറസ്റ്റിലായി 30 ദിവസത്തിനുള്ളില്‍ ദേവയാനിക്കെതിരേ കുറ്റം ചുമത്തണമെന്ന് ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ അഭിഭാഷകന്‍ പ്രീത് ബരാര ആവശ്യപ്പെട്ടു