കേരളം കുതിപ്പു തുടങ്ങി; ചിത്രയ്ക്കും ആതിരയ്ക്കും സ്വര്‍ണം

single-img
8 January 2014

PU_chitraറാഞ്ചിയില്‍ നടക്കുന്ന 59 മത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് സുവര്‍ണ്ണത്തുടക്കം. മെഡല്‍ പ്രതീക്ഷകളായിരുന്നു പി.യു ചിത്രയും കെ.ആര്‍ ആതിരയും കേരളത്തിന്റെ പ്രതീക്ഷകാത്ത് സ്വര്‍ണം നേടി.

ജൂണിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ആതിരയാണ് കേരളത്തിന് ആദ്യസ്വര്‍ണം സമ്മാനിച്ചത്. കേരളത്തിന്റെ തന്നെ വി.ഡി അഞ്ജലിക്കാണ് ഈ ഇനത്തില്‍ വെള്ളി. നാലു വര്‍ഷമായി കേരളത്തിന്റെ സുവര്‍ണ പ്രതീക്ഷ കാക്കുന്ന പി.യു ചിത്ര സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സ്വര്‍ണം നേടി. ഇതേ ഇനത്തില്‍ കേരളത്തിന്റെ ഗീതു മോഹനന്‍ വെങ്കലം നേടി.