സരിതയെ പുതുപ്പള്ളി വഴി കൊണ്ടുപോയത് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍: ആഭ്യന്തരമന്ത്രി

single-img
8 January 2014

Chennithalaസോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായരെ കഴിഞ്ഞ ദിവസം കൊച്ചിയിലേക്ക് പുതുപ്പള്ളി വഴി കൊണ്ടുപോയത് ഗതാഗതക്കുരുക്ക് ഒഴിവാക്കാനെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സരിതയ്ക്ക് തട്ടുകടയില്‍ നിന്നും ഭക്ഷണം വാങ്ങി നല്‍കിയത് അന്ന് ഹോട്ടല്‍ പണിമുടക്ക് ആയിരുന്നതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു. സരിതയെ പ്രധാന റോഡ് ഒഴിവാക്കി പുതുപ്പള്ളി വഴി കൊണ്ടുപോയത് നേരത്തെ വാര്‍ത്തയായിരുന്നു. സംഭവത്തില്‍ ഗൂഢാലോചനയുണ്‌ടെന്ന് പ്രതിപക്ഷവും ആരോപിച്ചിരുന്നു.