സമരവേദി മാറ്റാൻ സര്‍വകക്ഷിയോഗം വിളിക്കും:രമേശ് ചെന്നിത്തല

single-img
8 January 2014
സെക്രട്ടറിയേറ്റിനു മുന്നില്‍ നിന്ന് സമരവേദി മാറ്റണമെന്നാവശ്യമുന്നയിച്ചുകൊണ്ട് കെപിസിസി വൈസ് പ്രസിഡന്റ് എം.എം ഹസന്‍ 24 മണിക്കൂര്‍ നിരാഹാര സമരം നടത്തുന്ന കിഴക്കോട്ടേ ഗാന്ധിപ്പാര്‍ക്കിലെ സമരപ്പന്തല്‍ സന്ദര്‍ശിക്കാനാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എത്തി. സെക്രട്ടറിയേറ്റിനു മുന്നില്‍ നിന്ന് സമരവേദി മാറ്റുന്ന കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി . സമരം ചെയ്യുന്നവര്‍ക്ക് പോലീസ് സൗകര്യം ഒരുക്കുകയും എല്ലാ രാഷ്ട്രീയ കക്ഷകളും ഇതിൽ സഹകരിക്കണമെന്നും ചെന്നിത്തല കുട്ടിച്ചേർത്തു .