നവീകരണത്തിന്റെ ഭാഗമായി കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേ അഞ്ച് മണിക്കൂര്‍ അടച്ചിടും

single-img
8 January 2014
റണ്‍വേ നവീകരണത്തിന്റെ ഭാഗമായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ അഞ്ച് മണിക്കൂര്‍ അടച്ചിടാന്‍ തീരുമാനമായി. രാത്രികാലത്ത് വിമാന സര്‍വീസുകളെ കാര്യമായി ബാധിക്കാത്ത തരത്തില്‍ ആണ് സമയം  ക്രമീകരിക്കുനത് . 
രാത്രി 10 മുതല്‍ പുലര്‍ച്ചെ 4 വരെയായിരിക്കും അടച്ചിടുക. ഈസമയം കോഴിക്കോട്ട്‌നിന്നും നിലവില്‍ വിമാനസര്‍വ്വീസുകള്‍ ഇല്ല. മുമ്പ് പുലര്‍ച്ചെ മൂന്നുമണിക്ക് സര്‍വീസ് നടത്തിയിരുന്ന റാക്ക് എയര്‍വേയ്‌സ് സര്‍വീസ് നിര്‍ത്തിയത് അനുകൂലമായി. ഒരു മാസത്തിനകം പുറത്തിറങ്ങാനിരിക്കുന്ന വേനല്‍ക്കാല ഷെഡ്യൂളില്‍ ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ വരുത്താന്‍ എയര്‍പോര്‍ട്ട് അതോറിറ്റി വിമാനകമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.സാധാരണ ആറുവര്‍ഷം കൂടുമ്പോഴാണ് റണ്‍വേ റീകാര്‍പ്പറ്റിങ് നടത്താറുള്ളത്. കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേ നവീകരണം രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പൂര്‍ത്തിയായത്.