ആയിരൂര് –ചെറുകോല്പ്പുഴ 102-മത് ഹിന്ദുമത പരിഷത്ത് ഫെബ്രുവരി 2 മുതല് 9 വരെ

single-img
8 January 2014

CHERUKOLEPUZHA HINDU PARISHATHഹിന്ദുമതമഹാമണ്ഡലത്തിന്റ് ആഭിമുഖ്യത്തില്‍ 102-മത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്, പമ്പാ മണല്‍പ്പുറത്ത് ശ്രീ. വിദ്യാധിരാജനഗറില്‍ -2014 ഫെബ്രുവരി 2 മുതല്‍ 9 വരെ നടത്തപ്പെടുന്നതാണെന്ന്, ഹിന്ദുമതമഹാമണ്ഡല സെക്രട്ടറി അഡ്വ. എം.പി. ശശിധരന്‍ നായര്‍ അറിയിച്ചു.

2014 ഫെബ്രുവരി 1 നു രാവിലെ 8 മണിക്ക് പന്മനയിലെ ചട്ടമ്പി സ്വാമി തിരുവടികളുടെ സമാധി മണ്ഡപത്തില്‍ നിന്നും പകരുന്ന ജ്യോതി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര കരുനാഗപ്പള്ളി, ഓച്ചിറ,ക്രിഷ്ണപുരം,ചെട്ടികുളങ്ങര,തട്ടാരമ്പലം,കണ്ടിയൂര്‍,മാവേലിക്കര,പുതിയകാവുക്ഷേത്രം,കാരാഴ്മ്,ചെന്നിത്തല,ബുധനൂര്‍,പുലിയൂര്‍,പേരിശ്ശേരി,ചെങ്ങന്നൂര്‍,ആറാട്ടുപുഴ,മാലക്കര്‍,ഇടയാറന്മുള,ആറന്മുള വഴി വൈകിട്ട് 7 മണിക്ക് കിടങ്ങന്നൂര് വിജയാന്ദ ആശ്രമത്തില്‍ എത്തിച്ചേരും. അടുത്ത ദിവസം രാവിലെ 7 മണിക്ക് ആശ്രമത്തില്‍ നിന്ന് പുറപ്പെട്ട് തിരുവാറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം, പുന്നംതോട്ടം ദേവീക്ഷേത്രം,കോഴഞ്ചേരി, നെടുമ്പ്രയാര്‍,ചെട്ടിമുക്ക്,പുല്ലാട് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം,തോണിപ്പുഴ,കുറിയന്നൂര്‍,കാഞ്ഞീറ്റുകര, ചെറുകോല്‍പ്പുഴ പാലം ജംഗ്ഷന്‍ വഴി അയിരൂര്‍പ്പുഴയിലുള്ളവേദിയില്‍ എത്തിച്ചേരും.

വിദ്യാധിരാജാ ചട്ടമ്പിസ്വാമികളുടെ ഛായാചിത്രം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 2014 ഫെബ്രുവരി 2-നു രാവിലെ 7.30 നു എഴുമറ്റൂര്‍ ശ്രീ വിദ്യാധിരാജ പരമഭട്ടാരകാശ്രമത്തില്‍ നിന്നു പുറപ്പെട്ടു രാവിലെ 10 മണിക്ക് ചെറുകോല്‍പ്പുഴയിലുള്ള വേദിയില്‍ എത്തിച്ചേരും.

അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തില്‍ നിന്നും അന്നേ ദിവസം രാവിലെ 8.30 നു പതാക ഘോഷയാത്ര പുറപ്പെട്ട് രാവിലെ 10 മണിക്ക് വിവിധ സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വേദിയില്‍ എത്തിച്ചേരും.

ആധ്യാത്മിക രംഗത്ത് അഗാധ പാണ്ഡിത്യമുള്ള സ്വാമി കാശികാന്ദഗിരിജി പരിഷത്ത് ഉദ്ഘാടനം ചെയ്യും. ഭാരതത്തിലെ സന്യാസ പരമ്പരയെ നിയന്ത്രിക്കുന്ന ആചാര്യസ്ഥാനമായ മഹാമണ്ഡലേശ്വര്‍ പദവിയില്‍ വിരാജിക്കുന്ന ഏക മലയാളിയാണ്‍ സ്വാമി കാശികാനന്ദ ഗിരിജി മഹാരാജ്.