തഹസില്ദാരുടെ റിപ്പോറ്ട്ട് മറികടന്ന് ആറന്മുള വിമാനത്താവളത്തിന് പോക്കുവരവു നടത്തി

single-img
8 January 2014

aranmulaairportപത്തനംതിട്ട:-അഡീഷനല്‍ തഹസില്‍ദാരുടെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള റിപ്പോറ്ട്ട് മറികടന്ന് ആറന്മുള വിമാനത്താവള കമ്പിനിക്ക് ഭൂമി പോക്കുവരവു ചെയ്ത് നല്‍കിയതായുള്ള രേഖകള്‍ പുറത്തു വന്നു. മല്ലപ്പുഴശ്ശേരി,ആറന്മുള,കിടങ്ങന്നൂറ് വില്ലേജുകളിലായി ഏബ്രഹാം കലമണ്ണിലില്‍ നിന്ന് കെ.ജി.എസ് കമ്പനിക്ക് കൈമാറിയ 77.8116 ഹെക്റ്റര്‍ ഭൂമിയിലാണ്‍ നിയമലംഘനങ്ങള്‍ നടന്നത്.

ഭൂപരിഷ്കരണ നിയമം,ഭൂപരിധി നിയമം,ഭൂവിനിയോഗ നിയമം, വയല്‍ നികത്തല്‍ നിയമം എന്നിവ ലംഘിച്ചതായി കോഴഞ്ചേരി അഡീഷനല്‍ തഹസില്‍ദാര്‍  പത്തനംതിട്ട ജില്ലാ കള്‍ക്റ്റര്‍ക്ക് 2001 മാര്‍ച്ച് 4 നു കൈമാറിയ റിപ്പോറ്ട്ടിലുണ്ട് . ഭൂമി പോക്കുവരവുചെയ്യാന്‍ കെ.ജി.എസ് കമ്പിനി എക്സിക്യൂട്ടീവ് ഡയറക്റ്റര്‍ നന്ദകുമാര്‍ നല്‍കിയ അപേക്ഷയിലാണ്‍ അഡീഷനല്‍ തഹസില്‍ദാര്‍ കളക്റ്റര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.കലമണ്ണില്‍ കിടങ്ങന്നൂരിലുള്ളഭൂമി സ്വന്തം പേരില്‍ പോക്കുവരവു നടത്തിയിട്ടില്ലെന്നു റിപ്പോറ്ട്ടിലുണ്ട്. എന്നാല്‍ ഈ റിപ്പോറ്ട്ടിനെ മറികടന്ന് 2012 മാര്‍ച്ച്, ഏപ്രില്‍,മെയ്,ജൂലായ് മാസങ്ങളിലായി സര്‍ക്കാര്‍ ഭൂമി വിമാനത്താവള കമ്പിനിക്ക് പോക്കുവരവ് ചെയ്തു നല്‍കി. കെ.ജി.എസ് എയര്‍പോര്‍ട്ട് കമ്പിനി ഡെപ്യൂട്ടി മാനേജര്‍ ബിജി തോമസ്, എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ പി.റ്റി നന്ദകുമാര്‍ എന്നിവരുടെ പേരുകളീലാണ്‍ ഭൂമി പോക്കുവരവുചെയ്തു നല്‍കിയത്. മല്ലപ്പുഴശ്ശേരി വില്ലേജില്‍പ്പെട്ട 63 ഹെക്റ്റര്‍ പോക്കുവരവു നടത്തിയത് തഹസില്‍ദാരുടെ ഫോണ്‍ സന്ദേശത്തിലാണെന്നും 2012 ജൂലായ് 17 ലെ വില്ലേജ് ഓഫീസ് രേഖകള്‍ സൂചിപ്പിക്കുന്നു. പാരിസ്ഥിതികാനുമതിക്ക് കമ്പിനി അപേക്ഷ നല്‍കുന്നതിനു മുമ്പ് തന്നെ വിമാനത്താവള ഭൂമി മണ്ണിട്ട് നികത്തിയതായും അഡീഷനല്‍ തഹസില്‍ദാരുടെ റിപ്പോറ്ട്ടിലുണ്ട്. പോക്കുവരവ് സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ വ്യക്തമായ മറുപിടി നല്‍കാന്‍ കഴിയുകയുള്ളൂവെന്ന് മന്ത്രിമാരായ അടൂര്‍ പ്രകാശ്, തിരുവഞ്ചൂര്‍ രാധാക്രഷ്ണന്‍ എന്നിവര്‍ അറിയിച്ചു.