ചികിത്സാ പിഴവിനെ തുടര്‍ന്ന് കുട്ടിയുടെ വിരല്‍ മുറിച്ച സംഭവം: ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

single-img
8 January 2014

Amarചികിത്സാപിഴവിനെ തുടര്‍ന്ന് കുട്ടിയുടെ വിരല്‍ മുറിക്കേണ്ടി വന്ന സംഭവത്തില്‍ ഡോക്ടറെ ആശുപത്രി സൂപ്രണ്ട് സസ്‌പെന്‍ഡ് ചെയ്തു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ തന്‍സീറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കൈവിരല്‍ കുളിമുറിയുടെ കൊളുത്തിലുടക്കിയുണ്ടായ മുറിവുമായി കരുനാഗപ്പളളി സ്വദേശി അമര്‍ വിനായകിനെ താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. തന്‍സീര്‍ മുറിവില്‍ അശാസ്ത്രീയമായി മരുന്നുവയ്ക്കുകയായിരുന്നു. അതിനുശേഷം വേദനയ്ക്ക് ശമനമില്ലാതെ വന്നപ്പോള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രില്‍ എത്തിയപ്പോഴാണ് വിരലിലെ ഞരമ്പുകള്‍ക്ക് ക്ഷതമേറ്റതായും വിരല്‍ നിര്‍ജ്ജീവമായതായും കണ്‌ടെത്തിയത്. തുടര്‍ന്ന് വിരല്‍ മുറിച്ചുമാറ്റേണ്ടി വരികയായിരുന്നു. ഡോ.തന്‍സീറിനു സംഭവിച്ച ചികിത്സാ പിഴവാണ് ഞരമ്പിന് ക്ഷതമേല്‍ക്കാന്‍ കാരണമെന്നുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തത്.