ആം ആദ്മി പാര്‍ട്ടിയിലേക്ക് കൂടുതൽ പ്രമുഖര്‍ 

single-img
8 January 2014
ആം ആദ്മി പാര്‍ട്ടിയിലേക്ക് കൂടുതൽ പ്രമുഖരും . ഏറ്റവും ഒടുവിൽ  നര്‍ത്തകിയും സാമൂഹിക പ്രവര്‍ത്തകയുമായ മല്ലിക സാരാഭായ് ആം ആദ്മി പാര്‍ട്ടിയിലേക്ക് പോകുന്നത് . മല്ലിക സാരാഭായിയോട് അടുപ്പം പുലര്‍ത്തുന്നവരാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. അഹമ്മദാബാദിലെ ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസിലെത്തിയാണ് അവര്‍ ആം ആദ്മിയില്‍ ചേര്‍ന്നത്. രാഷ്ട്രീയ നേതാവായല്ല സാധാരണ പൗരയായാണ് താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് മല്ലിക സാരാഭായ് പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെയുള്ള നിരന്തര വിമര്‍ശനങ്ങളിലൂടെ ശ്രദ്ധേയയായ മല്ലിക സാരാഭായ് 2009-ല്‍ ബിജെപി നേതാവ് എല്‍കെ അദ്വാനിക്കെതിരെ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ മല്‍സരിച്ചിരുന്നു.
മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ചെറുമകന്‍ ആദര്‍ശ് ശാസ്ത്രി, ഇന്‍ഫോസിസില്‍ നിന്ന് രാജിവെച്ച ബാലകൃഷ്ണന്‍, റോയല്‍ ബാങ്ക് ഓഫ് സകോട്ട്‌ലന്‍ഡ് മുന്‍ മേധാവി മീര സന്യാല്‍ തുടങ്ങിയ പ്രമുഖരും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.