ജര്‍മന്‍ ചാന്‍സലര്‍ മെര്‍ക്കലിനു സ്‌കീയിംഗിനിടെ പരിക്കേറ്റു

single-img
7 January 2014

Angela Merkelജര്‍മന്‍ ചാന്‍സലര്‍ ആംഗലാ മെര്‍ക്കലിന് സ്‌കീയിംഗിനിടെ പരിക്കേറ്റു. ആല്‍പ്‌സ് പര്‍വത നിരകളിലെ എന്‍ഗാഡിന്‍ മേഖലയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോടു ചേര്‍ന്നുള്ള സെന്റ് മോറിറ്റ്‌സ് സുഖവാസ റിസോര്‍ട്ടില്‍വച്ച് ക്രിസ്മസ് അവധിക്കാലത്തായിരുന്നു അപകടം. ബര്‍ലിനില്‍ തിരിച്ചെത്തിയശേഷം നടത്തിയ പരിശോധനയിലാണ് എല്ലിന് പൊട്ടലുണ്ടായതെന്നു വ്യക്തമായത്. മൂന്നാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ ബുധനാഴ്ചത്തെ കാബിനറ്റ് യോഗത്തില്‍ അവര്‍ പങ്കെടുക്കുമെന്ന് ചാന്‍സലറുടെ ഓഫീസ് അറിയിച്ചു.